ഞാൻ 2047-ലേക്കുള്ളത് പ്ലാൻ ചെയ്യുകയാണ്; തലക്കെട്ടുകൾക്ക് വേണ്ടി പ്രവർത്തിക്കാറില്ല, സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് ഞാൻ ശ്രമിക്കുന്നത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ 2047-ലേക്കുള്ളത് പ്ലാൻ ചെയ്യുകയാണ്; തലക്കെട്ടുകൾക്ക് വേണ്ടി പ്രവർത്തിക്കാറില്ല, സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് ഞാൻ ശ്രമിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഭാരതത്തിന്റെ ഭാവിയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തലക്കെട്ടുകൾക്കായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2047-ലെ ഭാരതത്തെപ്പറ്റിയാണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവ് 2024-ൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുവേദിയാണിത്.

“2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണോ എന്നാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങൾ 2029-ൽ കുടുങ്ങി കിടക്കുകയാണ്. ഞാൻ 2047-ലേക്കുള്ളത് പ്ലാൻ ചെയ്യുകയാണ്. ഏറ്റവും വലിയ ജനാധിപത്യ ഉത്സവമായ തിരഞ്ഞെടുപ്പ് ആഘോഷിക്കാനുള്ള പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്, ലോകം മുഴുവൻ അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്ന ഈ സമയത്തും ഭാരതം അതിവേഗം വികസിച്ചുകൊണ്ടേയിരിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക, വികസിത ഭാരതം കെട്ടിപ്പടുക്കുക. ഇതാണ് രാജ്യം മുഴുവൻ ചിന്തിക്കുന്നത്. ഞാൻ തലക്കെട്ടുകൾക്ക് വേണ്ടി പ്രവർത്തിക്കാറില്ല. സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് ഞാൻ എന്നും ശ്രമിക്കുന്നത്”.

“2014-ന് മുമ്പ് വടക്കുകിഴക്കൻ മേഖലകളെ സർക്കാരുകൾ പരി​ഗണിച്ചിരുന്നില്ല. 2014-ന് ശേഷം ഞങ്ങളുടെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമല്ല, വടക്കുകിഴക്കൻ മേഖലകളിലെ ഉൾപ്രദേശങ്ങളിലും പര്യടനം നടത്തി. ഈ മേഖലയിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ബിജെപി ഭരണകാലത്ത് വലിയ മാറ്റം വന്നു. നമ്മുടെ കേന്ദ്രമന്ത്രിമാർ 680 തവണ വടക്കുകിഴക്കൻ മേഖല സന്ദർശിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലേക്ക് ഞാൻ മാത്രം നടത്തിയത്, മുൻ പ്രധാനമന്ത്രിമാർ നടത്തിയ സംയോജിത യാത്രകളേക്കാൾ അധികമാണ്. ഭാരതത്തിന്റെ അവസാന ഗ്രാമങ്ങൾ എന്ന് വിളിക്കപ്പെട്ടിരുന്ന ​ഗ്രാമങ്ങളെ ആദ്യത്തെ ഗ്രാമങ്ങൾ എന്ന് വിളിക്കാൻ തുടങ്ങി. ഞങ്ങളുടെ 17 ക്യാബിനറ്റ് മന്ത്രിമാർ അവിടെ സന്ദർശിക്കുകയും രാത്രി മുഴുവൻ തങ്ങുകയും ചെയ്തു”-പ്രധാനമന്ത്രി പറഞ്ഞു.

Tags: BharathIndiaNarendra Modi
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies