ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ജവഹർലാൽ നെഹ്റു സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വരുന്ന 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ , പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപി മത്സരിക്കും. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഗവേഷക വിദ്യാർത്ഥി ശ്രീ ഉമേഷ്ചന്ദ്ര അജ്മീരയാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നീ പദവികളിലേക്ക് യഥാക്രമം ദീപിക ശർമ്മ, അർജുൻ ആനന്ദ്, ഗോവിന്ദ് ദാങ്ങി എന്നിവർ മത്സരിക്കും.
എബിവിപി സ്ഥാനാർഥികൾ
ഉമേഷ് ചന്ദ്ര അജ്മീര-(പ്രസിഡന്റ്)
ദീപിക ശർമ്മ – (വൈസ് പ്രസിഡന്റ്)
അർജുൻ ആനന്ദ് -(സെക്രട്ടറി)
ഗോവിന്ദ് ദാങ്ങി – ജോയിന്റ് സെക്രട്ടറി
സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങൾ എബിവിപിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശ്രീ വികാസ് പട്ടേൽ വ്യക്തമാക്കി.