സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങൾക്ക് ശേഷം നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരരാജാവ് മോഹൻലാൽ നായകനാകും. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. എൽ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്.
തരുൺ മൂർത്തിയുടെ ആദ്യ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. വലിയ പ്രേക്ഷക പിന്തുണയും ചിത്രത്തിന് ലഭിച്ചിരുന്നു. അടുത്ത ചിത്രം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് തരുൺ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.















