എറണാകുളം: ബാർ കൗൺസിലിനെ പറ്റി വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത യുവാവിനെതിരെ നടപടി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജാണ് പ്രതി. തട്ടിപ്പ് വ്യക്തമായതോടെ ഇയാളുടെ എൻറോൾമെന്‍റ് ബാർ കൗൺസിൽ റദ്ദാക്കി. ബിഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സർട്ടിഫിക്കറ്റ് ചമച്ചത്.
2013 ലാണ് ഇയാൾ എൻറോൾ ചെയ്തത്. മാറാനെല്ലൂർ സ്വദേശി സച്ചിന്റെ പരാതിയിലാണ് ബാർ കൗൺസിൽ അന്വേഷണം നടത്തിയത്. തട്ടിപ്പ് നടന്നുവെന്ന് ബോദ്ധ്യമായതോടെ ബാർ കൗൺസിൽ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രതിക്കെതിരെ നേരത്തെ സെൻട്രൽ പൊലീസും കേസെടുത്തിരുന്നു. ബാർ കൗൺസിൽ അന്വേഷണത്തിൽ മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവകലാശാല അറിയിച്ചു.
/















