ഒരു കാലത്ത് ആക്ഷൻ ചിത്രങ്ങളിലെ നിറസാന്നിധ്യമായ താരത്തിന്റെ പുത്തൻ ലൂക്ക് ചർച്ചയാക്കി സോഷ്യൽ മീഡിയ. അഭ്യാസ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന ജാക്കി ചാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ജാക്കി ചാൻ എന്ന പേര് കേൾക്കാത്ത ആരും തന്നെയുണ്ടാകില്ല. വലിയ ആരാധകവൃന്ദമുള്ള നടന്റെ പ്രകടനങ്ങൾ കാണികൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. താരത്തിന്റെ സിനിമകൾ കാണാത്തവരും അധികമുണ്ടാകില്ല.
ചിത്രങ്ങളിലൂടെ തലമുറകളെ ത്രസിപ്പിച്ച നടൻ ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. നരച്ച മുടിയും താടിയുമായി താരം പ്രത്യക്ഷപ്പെട്ടതോടെ പ്രായമേറിയോ എന്നായി ആരാധകരുടെ ചോദ്യം. ‘തങ്ങളുടെ സുപ്പർ ഹീറോയ്ക്ക് പ്രായമായോ’ എന്നായിരുന്നു കമൻ്റ്.
നരച്ച മുടിയും താടിയുമായി പരിപാടിക്കെത്തിയ നടന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണങ്ങൾ എത്തിയിരുന്നു. ആക്ഷൻ കോമഡി ചിത്രമായ റഷ് അവർ 4 ഇനിയുണ്ടാകില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ബാല്യകാല ഹീറോ പ്രായമായി കാണുന്നതിൽ വിഷമമുണ്ടെന്ന് മറ്റൊരാൾ. കരാട്ടെ കിഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. മിസ്റ്റർ മിയാഗി എന്ന വേഷമാണ് ജാക്കി സിനിമയിൽ ചെയ്തിരുന്നത്. ഇത് അല്പം പ്രായമുള്ള കഥാപാത്രമാണ്. ഇതിനാണോ ഇത്തരത്തിലുള്ള ലുക്ക് എന്നാണ് പലരുടെയും സംശയം.















