ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ ആർ.സി.ബി.യിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇതിന് വഴിമരുന്നിട്ടത്. ആർ.സി.ബി കഫേയിലിരിക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയതോടെ പുതിയ അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇക്കാര്യത്തിൽ താരമോ ടീമോ ഔദ്യോഗികമായി പ്രതികരണമാെന്നും നടത്തിയിട്ടില്ല.
പരിക്കേറ്റ് പുറത്തായ ടോം കറന് പകരക്കാനായാകും ആർച്ചർ എത്തുകയെന്നാണ് അഭ്യൂഹം. ആരാധകരും സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവയ്‌ക്കുന്നുണ്ട്. എന്നാൽ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.
കാരണം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ നിർദേശത്തിൽ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് മാറി നിൽക്കുമെന്ന് ആർച്ചർ വ്യക്തമാക്കിയിരുന്നു. വരുന്ന ടി20 ലോകകപ്പിന് പരിക്ക് ഭീഷണിയാകരുതെന്ന കാരണം കൊണ്ടായിരുന്നു തീരുമാനം. 2022 ൽ എട്ടുകോടി രൂപയ്‌ക്ക് മുംബൈ ആർച്ചറെ സ്വന്തമാക്കിയിരുന്നു.എന്നാൽ പരിക്ക് വില്ലനായതോടെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. 2023ൽ ടീം ആർച്ചറെ റിലീസ് ചെയ്തു. സസ്ക്സ് ക്ലബിനൊപ്പം ഇന്ത്യയിലുള്ള ആർച്ചർ കർണാടയ്‌ക്ക് വേണ്ടി കളിച്ചിരുന്നു.
Jofra Archer at RCB Bar and Cafe in Bengaluru
RCB cooking something big 👀 pic.twitter.com/nhtjEc4cZd
— Kevin (@imkevin149) March 17, 2024
“>