17-ാമത് ഐപിഎല്ലിന് ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് – ആർസിബി മത്സരത്തോടെയാണ് ഈ സീസണിന് തുടക്കമാകുക. മുൻ ഇന്ത്യൻ നായകന്മാർ നേർക്കുനേർ വരുന്ന പോരാട്ടമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സിഎസ്‌കെയ്‌ക്ക് വേണ്ടി ധോണിയും ആർസിബിക്ക് വേണ്ടി കോലിയും ക്രീസിലിറങ്ങും. ഇതോടെയാണ് ടിക്കറ്റിനും വലിയ ഡിമാന്റായത്. ഇന്ന് ടിക്കറ്റ് വിൽപ്പന ആരംഭിച്ചെങ്കിലും ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില 1700 രൂപടിക്കറ്റ് നിരക്ക്.
ഇപ്പോൾ ടിക്കറ്റിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം മാനേജ്‌മെന്റിനോട് കൗതുകകരമായ അഭ്യർത്ഥന നടത്തിയിരിക്കുകയാണ് സ്പിന്നർ ആർ അശ്വിൻ. തന്റെ മക്കൾക്ക് മത്സരം കാണാൻ ആഗ്രഹമുണ്ട്. എന്നാൽ സൂപ്പർപോരാട്ടമായതിനാൽ ടിക്കറ്റ് കിട്ടാനില്ല. വൻ ഡിമാന്റാണ് ടിക്കറ്റിന്. അതുകൊണ്ട് മത്സരം കാണാനുള്ള ടിക്കറ്റ് തന്ന് സഹായിക്കണം. – അശ്വിൻ എക്‌സിൽ കുറിച്ചു.
Unreal ticket demand for the #CSKvRCB #IPL2024 opener at Chepauk.
My kids want to the see opening ceremony and the game.@ChennaiIPL pls help🥳— Ashwin 🇮🇳 (@ashwinravi99) March 18, 2024
“>
2008-ലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അശ്വിനെ ടീമിലെത്തിച്ചത്. 2015 വരെ സിഎസ്‌കെയുടെ താരമായിരുന്ന അശ്വിൻ മഞ്ഞക്കുപ്പായത്തിൽ 121 മത്സരങ്ങളിൽ 120 വിക്കറ്റെടുത്തു. പിന്നീട് പഞ്ചാബ് കിംഗ്‌സ് നായകനായ അശ്വിൻ ഇപ്പോൾ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിക്കുന്നത്.