പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനങ്ങൾ; കർണാടക സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.

കർണാടകയിലെ ശിവമോ​ഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

ബിജെപിയ്‌ക്കുള്ള പ്രതീക്ഷയാണ് ഈ വലിയ റാലിയിലൂടെ ദൃശ്യമാകുന്നതെന്നും കോൺഗ്രസിന്റെ മോശം ഭരണത്തിൽ ജനങ്ങൾ നിരാശരാണെന്നും ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ശിവമോ​ഗയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത സ്ത്രീകളുടെയും യുവാക്കളുടെയും ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു.

കൂടാതെ അദ്ദേഹത്തെ കാണാനായി ന​ഗരവീഥികളിൽ തടിച്ചുകൂടിയ യുവാക്കളുടെ വീഡിയോയും എക്സിൽ പങ്കിട്ടു.

തന്നെ കാണാനും അനു​ഗ്രഹിക്കാനുമെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും നന്ദിയെന്ന് പ്രധാനമന്ത്രി കുറിച്ചു.

Share
Leave a Comment