ന്യൂഡൽഹി: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.
കർണാടകയിലെ ശിവമോഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
An indication of Karnataka’s mood can be seen at the massive rally in Shivamogga. People are already frustrated with Congress’ poor governance. pic.twitter.com/vXDc0qSIMp
— Narendra Modi (@narendramodi) March 18, 2024
ബിജെപിയ്ക്കുള്ള പ്രതീക്ഷയാണ് ഈ വലിയ റാലിയിലൂടെ ദൃശ്യമാകുന്നതെന്നും കോൺഗ്രസിന്റെ മോശം ഭരണത്തിൽ ജനങ്ങൾ നിരാശരാണെന്നും ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ശിവമോഗയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത സ്ത്രീകളുടെയും യുവാക്കളുടെയും ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു.
Spectacular Shivamogga! Thankful to the large number of youngsters and women who came to bless me while on the way to the public meeting. pic.twitter.com/BAry2eEUIh
— Narendra Modi (@narendramodi) March 18, 2024
കൂടാതെ അദ്ദേഹത്തെ കാണാനായി നഗരവീഥികളിൽ തടിച്ചുകൂടിയ യുവാക്കളുടെ വീഡിയോയും എക്സിൽ പങ്കിട്ടു.
தமிழ்நாட்டின் தேர்தல் முடிவுகள் அனைவரையும் ஆச்சரியத்தில் ஆழ்த்தப் போகிறது. எங்கள் கட்சி மாநிலம் முழுவதும் வலுவான சக்தியாக உருவாகி வருகிறது. இனி திமுகவை ஆதரிக்கும் மனநிலையில் மக்கள் இல்லை.
கோயம்புத்தூரில் இருந்து மேலும் சில காட்சிகள் இங்கே. pic.twitter.com/kVOanvtbQ0
— Narendra Modi (@narendramodi) March 18, 2024
തന്നെ കാണാനും അനുഗ്രഹിക്കാനുമെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും നന്ദിയെന്ന് പ്രധാനമന്ത്രി കുറിച്ചു.