ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം തുടങ്ങുന്നതിന് മുന്നോടിയായി നമ്മുടെ ശരീരത്തിന് നൽകുന്ന ഊർജ്ജമാണ് രാവിലെ കഴിക്കുന്ന ആഹാരം. പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പലപ്പോഴും മുതിർന്നവർ പറയാറുണ്ട്. അതുപോലെ ഡോക്ടർമാരും ശുപാർശ ചെയ്യുന്ന ഒന്നാണിത്. എന്നാൽ പ്രഭാത ഭക്ഷണത്തിന് മുമ്പായി കഴിക്കുന്ന ചില ആഹാരങ്ങൾ ശരീരത്തിന് വളരെയധികം ദോഷം ചെയ്യാറുണ്ടെന്ന് വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കാപ്പികുടിക്കുന്ന ശീലം എല്ലാവർക്കുമുണ്ടാവും. എന്നാൽ ഇതും ആരോഗ്യത്തിന് ഉത്തമമല്ല. വെറും വയറ്റിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പഴങ്ങൾ
രാവിലെ വെറും വയറ്റിൽ കഴിക്കാൻ അത്യുത്തമമാണ് പഴങ്ങൾ. പഴവർഗങ്ങൾ കഴിച്ച് നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും മാനസിക ഉന്മേഷത്തിനും സഹായിക്കുന്നു. പഴങ്ങളിൽ വളരെയധികം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
നട്സ്
ധാരാളം അവശ്യ പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ളതാണ് നട്സ്. എല്ലാ ദിവസവും രാവിലെ നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ആരോഗ്യത്തിന് മാത്രമല്ല, ശാരീരിക ഉന്മേഷത്തിനും ഇവ സഹായിക്കുന്നു.
തൈര്
പ്രഭാത ഭക്ഷണത്തിന് മുമ്പായി വെറും വയറ്റിൽ കഴിക്കാവുന്ന ആഹാരമാണ് തൈര്. പ്രോട്ടീന്റെ ഉറവിടമാണിത്. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.















