17-ാമത് ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിൽ മുൻനായകൻ രോഹിത് ശർമ്മ. താരം ടീമിനൊപ്പം ചേർന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യൻസാണ് എക്‌സിലൂടെ ആരാധകരെ അറിയിച്ചത്. ‘WOH AA GAYA… RO AA GAYA,’ എന്ന അടിക്കുറിപ്പോടെയാണ് താരം ടീമിനൊപ്പം ചേർന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുത്തതിനാലാണ് രോഹിത് ടീമിനൊപ്പം ചേരാൻ വൈകിയത്.
2013 മുതൽ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് ടീമിനായി അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ മുംബൈ കിരീട ജേതാക്കളായത്.മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റിയ നടപടിയിൽ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനങ്ങളുയർന്നിരുന്നു. ഹാർദിക് പാണ്ഡ്യയ്‌ക്ക് കീഴിൽ മുംബൈയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗുജറാത്ത്
𝗪𝗢𝗛 𝗔𝗔 𝗚𝗔𝗬𝗔… 𝗥𝗢 𝗔𝗔 𝗚𝗔𝗬𝗔! 🔥#OneFamily #MumbaiIndians @ImRo45 pic.twitter.com/TId1LOUgnr
— Mumbai Indians (@mipaltan) March 18, 2024
“>
ടൈറ്റൻസിൽ നിന്നാണ് ഹാർദിക് മുൻ ടീമായ മുംബൈയിലെത്തുന്നത്.
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും ഹാർദിക്കിന് കീഴിൽ ഗുജറാത്ത് ഫൈനലിലെത്തിയിരുന്നു. 2022-ൽ ചാമ്പ്യൻമാരുമായി. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. 24ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.