വീട്ടിൽ സൗരോർജ്ജം ഉപയോ​ഗിക്കുന്നവർക്കും സർക്കാർ വക ‘ഷോക്ക്’; വിലയിടിക്കുന്ന ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ

Published by
Janam Web Desk

തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിന്റെ വിലയിടിക്കുന്ന ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ. റൂഫ്ടോപ്പ് സോളാർ ഉൾപ്പടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിന് ഇത് ബാധകമാകും. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.

വീടുകളിൽ‌ ഉത്‌പാദിപ്പിച്ച്, ഉപഭോ​ഗ ശേഷം വരുന്ന സൗരോർജ്ജം കെഎസ്ഇബിയുടെ ഗ്രിഡുകളിലേക്ക് നൽകുമ്പോൾ സോളാർ വൈദ്യുതി നിരക്കായിരിക്കും ഇനി ലഭിക്കുക. സോളാർ പാനലുകൾ സ്ഥാപിച്ചവർ‌ കെഎസ്ഇബിയിൽ നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോ​ഗിക്കുന്നവർ കെഎസ്ഇബി താരിഫും നൽകേണ്ടി വരും.

നിലവിൽ ആകെ വൈദ്യുതി ഉപഭോ​ഗത്തിൽ നിന്ന് സൗരോർജ്ജ ഉത്പാദനം എത്ര യൂണിറ്റാണോ അത് കുറച്ചിട്ട് ബാക്കി വരുന്ന യൂണിറ്റിന് മാത്രം കെഎസ്ഇബി താരിഫ് നൽകിയാൽ മതി. ഇതിലാണ് മാറ്റം വരുത്താൻ സർക്കാർ തീരുമാനം. സൗരോർജ്ജ ഉത്പാദനത്തിന് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപയായിരിക്കും കണക്കാക്കുക.

Share
Leave a Comment