'ശക്തി'യെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്; കോൺഗ്രസിന്റെയും ഡിഎംകെയുടെയും യഥാർത്ഥ മുഖം ഇതാണെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശക്തി’യെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്; കോൺഗ്രസിന്റെയും ഡിഎംകെയുടെയും യഥാർത്ഥ മുഖം ഇതാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ‘ശക്തി’ പരാമർശത്തിൽ രാഹുലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തിയുടെ അനുഗ്രഹമാണ് തന്റെ ഏറ്റവും വലിയ കവചം. എന്നാൽ പ്രതിപക്ഷ സഖ്യം നാരീശക്തിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ കാഞ്ചി കാമാക്ഷിയും മധുരൈ മീനാക്ഷിയും ശക്തിയാണ്. ഇത്തരത്തിൽ ശക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് പ്രതിപക്ഷ സഖ്യം. സ്ത്രീകളെ ആക്രമിക്കുന്ന പ്രതിപക്ഷ സഖ്യത്തെ നിങ്ങളെല്ലാവരും കാണുന്നുണ്ട്. മുൻ മുഖ്യമന്ത്രി ജെ. ജയലളിത ജീവിച്ചിരുന്നപ്പോൾ ഡിഎംകെ നേതാക്കൾ അവരോട് പെരുമാറിയതെങ്ങനെയെന്ന് നിങ്ങൾക്കറിയാം. ഇതാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും യാഥാർത്ഥ മുഖം. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്‌നാട് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സേലത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദു മതത്തെ ബോധപൂർവ്വം അപമാനിക്കാനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നത്. നിരന്തരമായി അവർ ഹിന്ദുമതത്തെ അപമാനിക്കുന്നു. മറ്റ് മതങ്ങൾക്കെതിരെ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യം ഇത്തരത്തിൽ സംസാരിക്കാറില്ല. കന്ദ്രസർക്കാരിനുള്ള സ്വീകാര്യത കണ്ട് ഡിഎംകെയ്‌ക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. വികസിത ഭാരതവും വികസിത തമിഴ്‌നാടും യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്തരിച്ച ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെഎൻ ലക്ഷ്മണനെയും അദ്ദേഹം ബിജെപിക്ക് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

‘ശക്തി’യെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ശക്തിയെ ആരാധിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന പൊതുസമ്മേളനത്തിലും പറഞ്ഞിരുന്നു.

Tags: DMK and Congress'Shakti'
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies