മദ്യത്തിന് 50 രൂപ അധികം ഈടാക്കിയെന്ന് ആരോപിച്ച് യുവാവ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് വിചിത്രമായ സംഭവം. മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് സ്റ്റേഷനിലും മജിസ്ട്രേറ്റിനും പരാതി നൽകിയിട്ട് പരിഹാരമായില്ലെന്ന് ചൂട്ടിക്കാട്ടിയായിരുന്നു ഇയാളുടെ സാഹസികത. ബ്രിജ് മോഹൻ എന്ന യുവാവാണ് മരത്തിൽ കയറിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡയയിൽ പ്രചരിച്ചു. മദ്യശാല അധികൃതർ മർദിച്ചെന്നും ഇയാൾ പറഞ്ഞു.
ക്വാർട്ടർ ബോട്ടിലിന് 20 രൂപയും ബിയറിന് 30 രൂപയുമാണ് അധികം വാങ്ങിയതെന്നാണ് ഇയാൾ ആരോപിച്ചത്. മദ്യശാലയ്‌ക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ചുകൊണ്ടാണ് ഇയാൾ സംസാരിക്കുന്നത്. രണ്ടുമാസമായി തനിക്ക് ജോലിയില്ലെന്നും വാടക നൽകാൻ പോലും കഷ്ടപ്പെടുകയാണെന്നും ബ്രിജ് മോഹൻ ഉറക്കെ വിളിച്ചുപറഞ്ഞു. പോലീസ് ഒടുവിൽ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
MP | Offbeat | Suicide for Liquor |
चाहें टैक्स बढ़े, या रेट, कभी शिकायत ना करने वाली कौम सबसे शांतिप्रिय कौम (दारू पीने वालों की) भी आज प्रदर्शनरत हैं।
राजगढ़ ज़िले के बृजमोहन शिवहरे ने MP मानव अधिकार आयोग को ₹100 के क्वार्टर पर ₹20 एक्स्ट्रा और बियर पर ₹30 एक्स्ट्रा वसूलने… pic.twitter.com/FL3YK9pTGl
— काश/if Kakvi (@KashifKakvi) March 18, 2024
“>