ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ മേയിലായിരുന്നു പുതിയ വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. ഡെവോൾ എക്സ് എന്നാണ് ആര്യൻ ഖാന്റെ വെബ്സൈറ്റിന്റെ പേര്. ആര്യൻ ഖാന്റെ ബ്രാൻഡിന്റെ പ്രമോഷനുവേണ്ടി ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഈ ബ്രാന്‍ഡിലെ ക്ലോത്തിങ് പ്രോഡക്റ്റുകള്‍ ധരിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്.
സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയാണ് ഓരോ വസ്ത്രത്തിനുമുള്ളത്. 16,000 രൂപയും ക്രോപ് ടോപ്പും 21,500 രൂപയുടെ ടീ ഷർട്ടും 35,000 രൂപ വിലയുള്ള കാര്‍ഗോ പാന്റുമൊക്കെയാണ് ആര്യൻ ഖാന്റെ ബ്രാൻഡിലുള്ളത്. സമൂഹമാദ്ധ്യമത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് ‘x’ എന്ന് ചുവപ്പ് നിറത്തില്‍ എഴുതിയ ഒരു ഡെനിം ജാക്കറ്റാണ്. ലിമിറ്റിഡ് എഡിഷനുകളിൽ ഒന്നായ ഈ ജാക്കറ്റിന്റെ വില 99,000 രൂപയാണ്. ഇത് മുഴുവനായും വിറ്റുപോയിരിക്കുകയാണ്.
അത്യാഡംബര വസ്ത്ര ബ്രാൻഡായ ഡെവൊള്‍ എക്‌സിനായി പരസ്യം ഒരുക്കിയതും ആര്യന്‍ ഖാന്‍ ആയിരുന്നു. ഇതിനായി ആദ്യം പുറത്തിറക്കിയ ബ്രാന്‍ഡില്‍ 2 ലക്ഷം രൂപയിലേറെ വിലയുള്ള ഹൂഡിയുള്‍പ്പെടെയുള്ള ഡ്രസുകളായിരുന്നു ഉണ്ടായിരുന്നത്. ഈ വസ്ത്രങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തണമെങ്കിൽ വീട് വിൽക്കേണ്ടി വരുമെന്നാണ് ഒരു ഉപഭോക്താവ് ഷാരൂഖാന്റെ പോസ്റ്റിന് നൽകിയിരിക്കുന്ന കമന്റ്.















