വനിതാ പ്രിമിയർ ലീഗിൽ കിരീടമുയർത്തിയ ആർ.സി.ബിയുടെ പെൺപടയ്‌ക്ക് ആദരവ് നൽകി പുരുഷ താരങ്ങൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫാൻഫെയറിലാണ് പുരുഷ താരങ്ങൾ സ്മൃതി മന്ഥന നയിക്കുന്ന ടീമിനെ ഗാർഡ് ഓഫ് ഓണർ നൽകി വരവേറ്റത്. നിറഞ്ഞ കൈയടികളോടെയാണ് വനിതാ താരങ്ങളെ ഗ്രൗണ്ടിലേക്ക് വരവേറ്റത്. താരങ്ങൾക്കൊപ്പം സപ്പോർട്ടിംഗ് സ്റ്റാഫും ഉടമകളുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രമിയർ ലീഗിന്റെ രണ്ടാം സീസണിലാണ് വനിത ടീം കിരീടം ഉയർത്തിയത്.
ആവേശപ്പോരാട്ടത്തിൽ അവസാന ഓവറിൽ ഡൽഹിയെ കീഴടക്കിയാണ് സ്മൃതി മന്ഥനയും സംഘവും ആർ.സി.ബിക്ക് കന്നി കിരീടം സമ്മാനിച്ചത്.പ്ലേഓഫിൽ മുംബൈയെ വീഴ്‌ത്തിയാണ് അവർ ഫൈനലിൽ കടന്നത്. ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ പുരുഷ ടീം മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം മാത്രം അകലെയായിരുന്നു. ഇന്നലെ ചിന്ന സ്വാമിയിൽ നടന്ന ചടങ്ങിൽ ആർസിബിയുടെ പേരിലെ പരിഷ്കാരവും വ്യക്തമാക്കിയിരുന്നു. പുതിയ ജഴ്സിയും പുറത്തിറക്കി.
We have the trophy
We have the streets
We have/had the greatest cricketersShow me better team than RCB i will da my account for forever. pic.twitter.com/7rog5byHPp
— Kevin (@imkevin149) March 19, 2024
“>















