ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ പ്രശംസിച്ച് മുൻ താരം നവ്ജ്യോത് സിംഗ് സിദ്ദു. ഇന്ത്യകണ്ട എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയെന്നാണ് സിദ്ദുവിന്റെ അഭിപ്രായം. കോലിയെ ഗോട്ട്( GREATEST OF ALL TIME) എന്ന് വിശേഷിപ്പിച്ച സിദ്ധു, അദ്ദേഹം സച്ചിനും ഗവാസ്കറിനും വിവ് റിച്ചാർഡ്സിനും മേലെയാണെന്നും അടിവരയിട്ടു. വിരാട് കോലിക്ക് എല്ലാ ഫോർമാറ്റിലും പെട്ടെന്ന് പൊരുത്തപ്പെടാനും മികച്ച പ്രകടനം പുറത്തെടുക്കാനാകും സാധിക്കും. അതാണ് താൻ അദ്ദേഹത്തെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തുന്നതിന് കാരണം. സച്ചിൻ അടക്കമുള്ള ഇതിഹാസങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു.
പക്ഷേ കോലിയുടെ സാങ്കേതിക തികവും കായിക ക്ഷമതയും ഒരു ക്രിക്കറ്റർ എന്ന നിലയിൽ അദ്ദേഹത്തെ ഇതിഹാസങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. കിരീടങ്ങൾ കൊണ്ടല്ല ഒരു കളിക്കാരനെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടീമിനായി അദ്ദേഹം ഏറ്റവും മികച്ചത് തന്നെ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അയാളുടെ കരിയർ പരിശോധിച്ചാൽ മനസിലാക്കാം. ഐപിഎല്ലിൽ കോലി മൂന്നാം നമ്പരിൽ ബാറ്റിംഗിനിറങ്ങരുതെന്നും സിദ്ദു പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ദുവിന്റെ അഭിപ്രായം.