ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുൽ കുടുംബത്തോടൊപ്പം മഹാകാലേശ്വർ ക്ഷേത്ര ദർശനം നടത്തി.
മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹം എത്തിയത്. പ്രത്യേക പൂജകളും നടത്തിയ അദ്ദേഹം അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവിട്ടു. ഭസ്മ ആരതി പൂർത്തിയാക്കിയ ശേഷമാണ് താരം ക്ഷേത്രത്തിത്തിന്റെ ശ്രീകോവിലിന് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പൂജകൾക്ക് ശേഷം ക്ഷേത്ര തന്ത്രി രാഹുലിനും കുടുംബത്തിനും മഹാകാലേശ്വറിന് പൂജിച്ച ഹാരം പ്രസാദമായി നൽകി. ഐപിഎല്ലിന് ഒരുങ്ങുന്ന താരം അടുത്തിടെയാണ് പരിക്കിൽ നിന്ന് മുക്തനായത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നാലു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. ലക്‌നൗ നായകനായ രാഹുൽ ഉടനെ ടീമിനൊപ്പം ചേരും. ഐപിഎൽ ഒരുക്കത്തിന് മുന്നോടിയായിട്ടായിരുന്നു ക്ഷേത്ര ദർശനം.
#WATCH | Cricketer KL Rahul offered prayers at Mahakaleshwar Temple in Ujjain, Madhya Pradesh today. pic.twitter.com/5dvZybtgAu
— ANI (@ANI) March 20, 2024
“>