എറണാകുളം: വീടിന്റെ ഗേറ്റ് ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. ഏലൂര്‍ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനായി ഭർത്താവിന് ഗേറ്റ് തുറന്നുകൊടുത്തതിന് പിന്നാലെയാണ് അപകടമുണ്ടായത്.
ഗേറ്റ് അടക്കുന്നതിനുടെ ഗേറ്റ് തകർന്ന് വീട്ടമ്മയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വശങ്ങളിലേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്നുവീണത്. അപകടത്തിന് പിന്നാലെ സമീപവാസികൾ ചേർന്ന് ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.