പത്തനംതിട്ട: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ചുവയസുകാരി മരിച്ചു. പത്തനംതിട്ട കോന്നി ചെങ്ങറയിലാണ് സംഭവം. ഹരിദാസ് – നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരണപ്പെട്ടത്.
ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലിൽ കയറിയപ്പോഴായിരുന്നു അപകടം. സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിനെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയത്തായിരുന്നു അപകടം.
വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നെങ്കിലും ഇരുവരും അയൽ വീട്ടിലേക്ക് പോയ സമയത്തായിരുന്നു അപകടം സംഭവിച്ചത്. തിരികെ വീട്ടിലെത്തിയ മുത്തശ്ശിയും അയൽക്കാരും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.