454 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തി ഋഷഭ് പന്ത്. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കാനെത്തിയ പന്തിനെ കരഘോഷങ്ങളോടെയാണ് കാണികൾ വരവേറ്റത്. ഏഴാം ഓവറിൽ വാർണർ പുറത്തായതിന് പിന്നാലെയാണ് ബാറ്റിംഗിനായി പന്ത് ക്രീസിലെത്തിയത്. മടങ്ങി വരവിൽ പന്തിന് അഭിനന്ദനവുമായി സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരും ചെന്നൈ സൂപ്പർ കിംഗ്‌സ് പോലുള്ള ഐപിഎൽ ടീമുകളും രംഗത്തെത്തി.
Well Comeback, Pant!🥳#DCvsPBKS
— Chennai Super Kings (@ChennaiIPL) March 23, 2024
“>
ടോസ് ലഭിച്ചിരുന്നെങ്കിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നു. സ്ലോ പിച്ചാണ് മുല്ലാംപൂരിലേത്. ഏറെ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ്. ആ നിമിഷം ഞാൻ മനോഹരമായി ആസ്വദിക്കുമെന്നാണ് ടോസിന് ശേഷം പന്ത് പ്രതികരിച്ചത്. 13 പന്തിൽ നിന്ന് 18 റൺസ് നേടിയ ഋഷഭിനെ 13-ാം ഓവറിൽ ഹർഷൽ പട്ടേൽ വിക്കറ്റിൽ കുരുക്കുകയായിരുന്നു. രണ്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് പന്തിന്റെ ഇന്നിംഗ്‌സ്.
2022 ഡിസംബർ 30-ന് കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളുകളായി ചികിത്സയിലായിരുന്നു ഋഷഭ് പന്ത്. അപകടത്തിൽ പന്തിന്റെ മെഴ്സിഡസ് ബെൻസ് വാഹനം പൂർണമായും കത്തിനശിച്ചു. ശസ്ത്രക്രിയയ്‌ക്കുൾപ്പെടെ വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു പന്ത്. ഇതിന് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്. ന്ത് ഈ സീസണിൽ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നും കളിക്കുമെന്നും വാർത്തകൾ സജീവമായിരുന്നെങ്കിലും ആഴ്ചകൾക്ക് മുൻപ് ബിസിസിഐ സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.