ചെന്നൈ: 2008 മുതൽ ഇന്നു വരെ ചെപ്പോക്കിലെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വിജയം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് ആർസിബി തോൽവി വഴങ്ങിയത്. ആർസിബിയുയർത്തിയ 174 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ തന്നെ ചെന്നൈ മറികടക്കുകയായിരുന്നു. എന്നാൽ മത്സരത്തിനിടയിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
As we know how fast Jadeja completes his over
So he was bowling to Green and Kohli said ” Abey saans to lene de usko”😭😭😭🤣🤣🤣#ViratKohli #TATAIPL2024 #RCBvCSK #CSKvsRCB pic.twitter.com/60pUpP1g84
— Leeonie_0 (@Leeonie_0) March 22, 2024
“>
11-ാം ഓവറിൽ ബെംഗളൂരുവിനെതിരെ ബൗളിംഗിനായി ക്രീസിലിറങ്ങിയത് സ്റ്റാർ ഔൾറൗണ്ടർ രവീന്ദ്ര ജഡേജയായിരുന്നു. ക്രീസിൽ ബെംഗളൂരുവിനായി നിലയുറപ്പിച്ചിരുന്നത് കാമറൂൺ ഗ്രീനും വിരാട് കോലിയും. ഒരു പന്തെറിഞ്ഞ ജഡേജ അതിവേഗം അടുത്ത പന്ത് എറിയാനായി ഒരുങ്ങിയെങ്കിലും സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ഗ്രീൻ തയ്യാറായിരുന്നില്ല.
ഇത് മനസ്സിലാക്കിയ കോലി ജഡേജയോട് ‘അബി സാൻസ് തു ലേനെ ദേ ഉസ്‌കോ’ എന്ന് ചോദിച്ചു. ശ്വാസം വിടാൻ സമയം കൊടുക്കാമോ എന്നാണ് ചോദിച്ചത്. ഈ ചോദ്യം കേട്ട് ജഡേജ ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.