കോട്ടയം: ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പെൻകുന്നം സ്വദേശി അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേനൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഉൾപ്പടെയുള്ള മധ്യ കേരളത്തിൽ മഴ കുറവായിരുന്നെങ്കിലും ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. ഇന്നും ഇടിമിന്നലോട് കൂടിയ മിതമായ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനെയും കരുതിയിരിക്കുക.