യുവതിയെ നടുറോഡിൽ കുത്തി വീഴ്ത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. അമൻ എന്ന് പേരുള്ള ഒരു പാചകക്കാരനാണ് യുവതിയെ ഡൽഹിയിലെ മുഖർജി നഗറിൽ വച്ച് ആക്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കുത്തേറ്റ് വീണ യുവതിയെ അതുവഴിയെത്തിയ യാത്രക്കാരാണ് രക്ഷിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു.
യുവതി തന്നെ ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കിയതിനെ തുടർന്നാണ് ആക്രമണത്തിന് മുതിർന്നതെന്ന് അമൻ പൊലീസിന് മൊഴി നൽകി. യുവതിയുടെ പിന്നാലെയെത്തിയ അമൻ ഇവരെ മർദിച്ച് താഴെയിട്ട ശേഷം വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. സമീപത്തെ ഒരു കടയിൽ നിന്നാണ് ഇയാൾ കത്തി കൈക്കലാക്കിയത്.
ആൾക്കാർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ജാഫ്രാബാദ് സ്വദേശിനി പഠനവുമായി ബന്ധപ്പെട്ട് പതിവായി പ്രദേശത്തെ ലൈബ്രറിയിലെത്തിയിരുന്നു. ഇതിനിടെയാണ് യുവാവിനെ പരിഹസിച്ചതെന്നാണ് സൂചന. പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിലെ ജോലിക്കാരനാണ് അമൻ.
#WATCH | Delhi: A 22-year-old man Aman has been arrested for attacking a girl in the Mukherjee Nagar area with a knife in broad daylight. The incident occurred on 22 March.
The passers-by intervened and tried to stop and catch the accused. The girl did not suffer grievous… pic.twitter.com/y5M4U4girT
— ANI (@ANI) March 24, 2024
“>