"തിരഞ്ഞെടുപ്പടുത്തപ്പോൾ വേട്ടക്കാരൻ നാണമില്ലാതെ ഇരയെ തേടിയെത്തി"; ആരിഫിന്റെ ധൃതരാഷ്ട്രാലിംഗനം പൊളിച്ചടുക്കി സോഷ്യൽ മീഡിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“തിരഞ്ഞെടുപ്പടുത്തപ്പോൾ വേട്ടക്കാരൻ നാണമില്ലാതെ ഇരയെ തേടിയെത്തി”; ആരിഫിന്റെ ധൃതരാഷ്‌ട്രാലിംഗനം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

അരൂർ : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആലപ്പുഴയിലെ സിറ്റിംഗ് എംപിയും സിപിഎം സ്ഥാനാർത്ഥിയുമായ എ എം ആരിഫ് പല പുലിവാലുകളും പിടിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി ശ്രീകോവിലിനു നേരെ നിന്ന് പൂജാരിക്ക് ദക്ഷിണ കൊടുത്ത് ആ വീഡിയോ ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ആദ്യ വിമർശനം നേരിട്ടത്. എന്നാൽ ആ വിമർശനത്തിൽ തളരാതെ അദ്ദേഹം ക്ഷേത്രത്തിൽ കയറൽ തുടർന്നു.

അതിന്റെ പിന്നാലെ പ്രചാരണപരിപാടിയുടെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ അദ്ദേഹം. അങ്ങിനെയുള്ള സന്ദർശന യാത്രയിൽ ആലപ്പുഴയിലെ സിപിഎമ്മിന്റെ മുന്നണിപ്പോരാളിയായിരുന്ന പഴയ സഖാവിനെ കാണാനെത്തിയത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് ആരിഫ് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുന്നത്.

ഒരു കാലത്ത് അരൂർ നിയോജകമണ്ഡലത്തിലെ സിപിഎമ്മിന്റെ മുഖമായിരുന്ന ബി വിനോദിനെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് വിവാദ വിഷയം. എ എം ആരിഫിന്റെ അധിനിവേശത്തോടെ സിപിഎമ്മിൽ നിന്നു നിഷ്കാസനം ചെയ്യപ്പെട്ട യുവരക്തമാണ് ബി വിനോദ്. അദ്ദേഹം എസ് എഫ് ഐ യുടെയും ഡി വൈ എഫ് ഐ യുടെയും സിപിഎമ്മിന്റെയും ആലപ്പുഴയിലെ തീപ്പൊരി നേതാവായിരുന്നു. ആദ്യകാലത്ത് കെ ആർ ഗൗരിയമ്മയുടെ വാത്സല്യ ഭാജനമായിരുന്നു ബി വിനോദ്. എന്നാൽ 1994-ൽ കെആർ ഗൗരിയെ മാർക്സിസ്റ്റ് പാർട്ടി പടിയടച്ചു പിണ്ഡം വെച്ചപ്പോൾ അരൂരിൽ അവരെ പ്രതിരോധിക്കുന്ന ചുമതല ബി വിനോദിനായിരുന്നു. ആ ജോലി സ്തുത്യർഹമാം വണ്ണം നിർവഹിച്ച ബി വിനോദിനെ സിപിഎം അടുത്ത തവണ 1996 ൽ കെ ആർ ഗൗരിക്കെതിരെ സ്ഥാനാർത്ഥിയാക്കി. പക്ഷെ ഗൗരിയമ്മ 16533 വോട്ടിനു വിജയിച്ചു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഗൗരിയമ്മ വിജയിച്ചു. ആ കാലയളവിൽ സിപിഎമ്മിലെ ഏരിയ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ വിവിധ ചുമതലകൾ ബി വിനോദ് വഹിച്ചിരുന്നു.

അന്ന് ആലപ്പുഴയിലെ സിപിഎമ്മിലെ മുടിചൂടാമന്നനായിരുന്ന കെ പി എന്ന് വിളിക്കപ്പെടുന്ന കെ പ്രസാദിന്റെ അനുയായി ആയിരുന്നു എ എം ആരിഫ്. ആ പിൻബലത്തിൽ അരൂരിൽ എത്തിയ ആരിഫ് 2006 ൽ സ്ഥാനാർത്ഥിയായി. ഇസ്ലാമിക വർഗീയ ശക്തികളുടെ പിന്തുണ ആവോളം നേടിയ ആരിഫ് തിരഞ്ഞെടുപ്പിൽ കെ ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി. അരൂരിൽ ആരിഫ് ജയിച്ചതോടെ ബി വിനോദിന്റെ കഷ്ടകാലം തുടങ്ങി. ആരിഫിന്റെ സമഗ്രമായ അധിനിവേശത്തിനിടെ ബി വിനോദ് രാഷ്‌ട്രീയ വനവാസം പൂകുകയായിരുന്നു.

അങ്ങിനെയുള്ള ബി വിനോദിനെ കാണാനാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എ എം ആരിഫ് എത്തിയത്. പിന്നാലെ അതീവ സൗഹൃദമാണെന്ന നാട്യത്തോടെ ആലിംഗനം ചെയ്തു നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ ചുവട്ടിൽ പലതരത്തിലുള്ള വൈകാരികമായ കമന്റുകളും വന്നു .

“തിരഞ്ഞെടുപ്പടുത്തപ്പോൾ വേട്ടക്കാരൻ നാണമില്ലാതെ ഇരയെ തേടിയെത്തി” എന്ന വിമർശനവും ഉണ്ടായി. ബി വിനോദിന്റെ രാഷ്‌ട്രീയ വനവാസത്തിനു ആരിഫിന്റെ സമഗ്രാധിപത്യവും ഒരു കാരണമാണെന്നാണ് അരൂരുകാർ രഹസ്യമായി സമ്മതിക്കുന്നത്. ആരിഫ് വേട്ടക്കാരനും ബി വിനോദ് ഇരയുമാണെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. തിരഞ്ഞെടുപ്പടുത്തപ്പോഴാണ് ആരിഫ് ബി വിനോദിനെ തേടിയെത്തിയതെന്നും അവർ സൂചിപ്പിക്കുന്നു.

ഇസ്ലാമിക വോട്ടുകളുടെ ഏകീകരണത്തിലൂടെ മത വൈകാരികത ആവോളം ചൂഷണം ചെയ്ത് അരൂരിൽ നേടിയ വിജയം ആരിഫ് ആലപ്പുഴ പാർലിമെന്റ് മണ്ഡലത്തിലും പ്രയോഗിച്ചു. മുസ്‌ലിം വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നേടിയ വൻ ലീഡാണ് കഴിഞ്ഞ തവണ ആരിഫിന് തുണയായത്. മറ്റെല്ലാ നിയമസഭാമണ്ഡലങ്ങളിലും ആരിഫ് പിന്നിലായിരുന്നു.

Tags: AlappuzhaSobha SurendranSUBAlappuzha CPMAM Arif
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies