ചെന്നൈ: എംഡിഎംകെ പാര്‍ട്ടി നേതാവും സിറ്റിംഗ് എംപിയുമായ ഗണേശമൂര്‍ത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയും മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതുമാണ് കാരണം. കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗണേശ് മൂർത്തിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രാവിലെയായിരുന്നു സംഭവം. ആദ്യം സർക്കാർ ആശുപത്രിയിലും ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് രണ്ടു ഡോക്ടർമാർക്കും ബന്ധുക്കൾക്കുമൊപ്പം ആംബുലൻസിൽ ഗണേശമൂർത്തിയെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.
നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. ഡിഎംകെ ചിഹ്നത്തിലായിരുന്നു ഗണേശമൂർത്തി കഴിഞ്ഞ തവണ ജനവിധി തേടിയത്.ഉദയനിധിയുടെ നോമിനിയായ കെ.എ പ്രകാശിനെയാണ് ഇത്തവണ ഈറോഡിൽ സ്ഥാനാർത്ഥിയാക്കിയത്.
സീറ്റ് നിഷേധിച്ചതോടെ ഗണേശമൂർത്തി ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഡിഎംകെ മനത്രി എസ് മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ. സി സരസ്വതി, എ.ഐ.എഡി.എം.കെ നേതാവ് കെ.വി രാമലിംഗം തുടങ്ങിയവർ ആശുപത്രിയിലെത്തി.















