പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറുകയാണ് ആലത്തൂർ. എൻഡിഎ സ്ഥാനാർത്ഥിയായി വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടിഎൻ സരസു കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദി ഒരുങ്ങുന്നത്. സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമ്യ ഹരിദാസും സംസ്ഥാന മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ രാധാകൃഷ്ണനും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് എൻഡിഎയും ഏറ്റവും കരുത്തുറ്റ സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ അവതരിപ്പിക്കുന്നത്.
അധികം ആർക്കും സുപരിചിത അല്ലെങ്കിലും കുറച്ച് വർഷങ്ങൾക്ക് പിന്നിലേക്ക് പോയാൽ വ്യക്തമായി ഓർത്തെടുക്കാൻ സാധിക്കും ഡോ.ടി.എൻ സരസു ആരാണെന്ന്. കാരണം, സ്വന്തം വീടുപോലെ കോളേജിനെയും മക്കളെ പോലെ വിദ്യാർത്ഥികളെയും സ്നേഹിച്ച ഒരു അദ്ധ്യാപികയായിരുന്നു ടി.എൻ സരസു. വിക്ടോറിയക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടും ഒടുവിൽ എസ്എഫ്ഐ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശവക്കല്ലറയൊരുക്കി യാത്രയാക്കിയ മുൻ പ്രിൻസിപ്പലാണ് ഡോ.ടി.എൻ.സരസു.
26 വർഷത്തെ അദ്ധ്യാപന ജീവിതത്തിനിടയിൽ വിദ്യാർത്ഥികളുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു സരസു ടീച്ചർ ഓരോ ദിവസവും മാറ്റി വച്ചത്. എന്നാൽ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന സരസുവിന്റെ യാത്രയയപ്പ് ദിവസം എസ്.എഫ്.ഐ പ്രതീകാത്മക ശവക്കല്ലറ ഒരുക്കി റീത്തായിരുന്നു വച്ചത്. സംഭവ ദിവസം രാവിലെ ഭർത്താവുമൊത്ത് കാറിൽ കോളേജിലെത്തിയപ്പോൾ ഗെയ്റ്റിന് സമീപം ശവകല്ലറയും റീത്തുമാണ് കണ്ടത്. തനിക്ക് വേണ്ടി തീർത്ത കല്ലറ കണ്ട് തകർന്ന് ഓഫീസിൽ കയറിയ ടീച്ചർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു.
ടീച്ചറുടെ ചെറുപ്പവും വാർദ്ധക്യവുമെല്ലാം വിക്ടോറിയക്ക് വേണ്ടിയായിരുന്നു ചിലവഴിച്ചത്. നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും എനിക്ക് ചെയ്യാന്‍ പറ്റുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്തു. എന്നാൽ, . ചെയ്ത പ്രവര്‍ത്തികള്‍ക്കെല്ലാം അവസാനം ലഭിച്ചത് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ ശവക്കൂനയായിരുന്നു. ആ സംഭവത്തെക്കുറിച്ച് ടീച്ചറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 2016 മാർച്ച് 31-നായിരുന്നു ഡോ.ടി.എൻ.സരസു കോളേജിൽ നിന്നും വിരമിച്ചത്.
അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും പെരുമാറേണ്ട രീതിപോലും മറന്നാണ് എസ്എഫ്ഐ അന്ന് ടീച്ചറോടും പ്രതികരിച്ചത്. 2019 ജൂലൈയിലാണ് ഡോ.ടി.എൻ സരസു ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.















