ന്യൂഡൽഹി: തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ദിനത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും. എക്സിലൂടെയാണ് ദേശീയ നേതാക്കൾ ആശംസകൾ അറിയിച്ചത്.
“നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തിൽ രാജ്യത്തിന് പുറത്തും അകത്തുമുള്ള എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ നേരുന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ. ഈ സന്തോഷത്തിന്റെ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യത്തിന്റെ നിറങ്ങൾ കൊണ്ടുവരട്ടെ. പുതിയ ഊർജ്ജം പകരുന്നതിനുള്ള മാദ്ധ്യമമായി ഈ ആഘോഷം മാറും”- അമിത് ഷാ എക്സിൽ കുറിച്ചു.
सभी देशवासियों को रंग व हर्षोल्लास के महापर्व होली की हार्दिक शुभकामनाएँ। खुशियों का यह रंगोत्सव आप सभी के जीवन में समृद्धि व सद्भाव का रंग लाए और नई ऊर्जा के संचार का माध्यम बने। pic.twitter.com/K6hZQLXCAG
— Amit Shah (Modi Ka Parivar) (@AmitShah) March 25, 2024
നിറങ്ങളുടെ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഉത്സാഹവും പുതിയ ഊർജ്ജവും പകരട്ടെയെന്ന് ആശംസകൾ അറിയിച്ചുകൊണ്ട് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
होली के पर्व की आप सभी को अनंत शुभकामनाएँ। रंगो का यह त्योहार आपके जीवन में उल्लास, उत्साह और नई ऊर्जा का संचार करे। Happy Holi!
— Rajnath Singh (मोदी का परिवार) (@rajnathsingh) March 25, 2024
രാജ്നാഥ് സിംഗ് ഇന്ന് സിയാച്ചിനിൽ വിന്യാസിച്ചിരിക്കുന്ന സേനാംഗങ്ങളെ സന്ദർശിച്ച് സൈനികർക്കൊപ്പം ഹോളി ആഘോഷിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം ലഡാക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ചിരുന്നു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് കമാൻഡിംഗ് ജനറൽ ഓഫീസർ ലഫ്റ്റനൻ്റ് ജനറൽ റാഷിം ബാലി എന്നിവരും അദ്ദേഹത്തോടൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്തു.
Sharing more pictures from Holi celebrations in Leh. pic.twitter.com/VVhb1QRja2
— Rajnath Singh (मोदी का परिवार) (@rajnathsingh) March 24, 2024
രാജ്യത്തുടനീളം ഹോളി ആഘോഷങ്ങൾ നടക്കുകയാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. ഹോളിക എന്ന അസുരന്റെ വധത്തിന് ശേഷമുള്ള ആഘോഷത്തെയാണ് ഹോളി അടയാളപ്പെടുത്തുന്നതെന്നും വിശ്വാസമുണ്ട്. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.