ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടോസിടാനെത്തിയ മുംബൈ നായകൻ ഹാർദിക്കിന് വീണ്ടും കൂവൽ. ടോസിനെത്തിയ ഹാർദിക്ക് സംസാരിക്കാൻ മൈക്ക് എടുത്തപ്പോഴാണ് കൂവൽ ആരംഭിച്ചത്. താരം സംസാരിച്ച് തീരുംവരെയും ഇത് തുടർന്നു.
അതേസമയം ടോസ് നേടിയ ഹാർദിക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ ആദ്യ മത്സരത്തിലും ഹാർദിക്കിനെ കാണികൾ അധിക്ഷേപിച്ചിരുന്നു. ഒരു വിഭാഗം മുംബൈ ആരാധകരാണ് അഹമ്മദാബാദിലും മുംബൈ നായകനെ കൂവിവിളിച്ചത്.
അതേസമയം മുംബൈയുടെ ദക്ഷിണാഫ്രിക്കൻ അണ്ടര്‍ 19 താരം ക്വെന മഫാക ഇന്ന് അരങ്ങേറും.17 വയസുകാരനാണ്. ഹൈദരാബാദിലും മാറ്റമുണ്ട്. ടി.നടരാജന് പകരം ജയ്‌ദേവ് ഉനദ്ഘട്ടിനെ ടീമിലുൾപ്പെടുത്തി.
🚨 Toss Update 🚨
Mumbai Indians win the toss and elect to bowl against Sunrisers Hyderabad.
Follow the match ▶️https://t.co/oi6mgyCP5s #TATAIPL | #SRHvMI pic.twitter.com/DEZZk3HCHh
— IndianPremierLeague (@IPL) March 27, 2024
“>