ഐപിഎല്ലിൽ മുംബൈക്കായി 200-ാം മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മയ്‌ക്ക് പ്രത്യേക സമ്മാനവുമായി മുൻ താരം സച്ചിൻ ടെൻഡുൽക്കർ. മത്സരത്തിന് മുൻപാണ് താരം രോഹിത്തിന് ടീമിന്റെ ഭാഗത്ത് നിന്നുള്ള പ്രത്യേക ജഴ്സി സമ്മാനിച്ചത്. 200 എന്ന് എഴുതിയ ജഴ്സിയാണ് സച്ചിൻ മുംബൈയുടെ മുൻ നായകന് നൽകിയത്. കൈയടികളോടെയാണ് രോഹിത്തിന്റെ നാഴികകല്ലിന് ടീമംഗങ്ങൾ ആശംസയറിയിച്ചത്.
ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. 36-കാരന്റെ കരിയറിലെ 245-ാമത്തെ ഐപിഎൽ മത്സരമാണിന്ന്. 2009 ൽ ഡെക്കാൻ ചാർജേഴ്സിനൊപ്പം കിരീടമുയർത്തിയ രോഹിത് ഹൈദരാബാദിൽ നിന്നാണ് മുംബൈയിലേക്ക് ചേക്കേറുന്നത്. 2011 ൽ ടീമിലെത്തിയ രോഹിത് ശർമ്മ 2013ൽ റിക്കി പോണ്ടിംഗിൽ നിന്ന് നായക സ്ഥാനം ഏറ്റെടുത്തു.
2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈയെ കിരീടങ്ങളിലേക്ക് നയിച്ച ഇതിഹാസ ക്യാപ്റ്റനായ താരത്തെ ഇത്തവണ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഹാർദിക്ക് പാണ്ഡ്യയെയാണ് രോഹിത്തിന് പകരം മുംബൈ നായകന്റെ കുപ്പായമണിയിച്ചത്. ഇതിൽ ആരാധകർക്ക് കടുത്ത അതൃപ്തിയുണ്ട്.
A special moment to mark a landmark occasion 😃
Rohit Sharma is presented with a special commemorative jersey by none other than the legendary Sachin Tendulkar on the occasion of his 200th IPL Match for @mipaltan 👏👏#TATAIPL | #SRHvMI | @ImRo45 | @sachin_rt pic.twitter.com/iFEH8Puvr7
— IndianPremierLeague (@IPL) March 27, 2024
“>















