എം.എസ് ധോണി എന്ന നായകനും താരവും ഒരുപാട് യുവതാരങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാണ്. ഇത് തെളിയിക്കുന്നൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്തിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു വൈകാരിക നിമിഷം. തന്റെ ആദ്യ മത്സരത്തിന് പന്തെറിയാനെത്തിയ മതീഷ പതിരാന ഇതിന് മുൻപ് തന്റെ ആരാധനാപാത്രമായ എം.എസ് ധോണിയുടെ കാൽതൊട്ട് വണങ്ങുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
ഇത് പെട്ടെന്ന് വൈറലായി. ആരാധകർ ഏറ്റെടുത്ത നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വീഡിയോയ്‌ക്ക് വൈകാരിക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.രണ്ടാം സീസണിലെ പതിരാനയുടെ ആദ്യ മത്സരമായിരുന്നു ഇത്. കാൽതൊട്ട് വണങ്ങിയതിന് പിന്നാലെ പോയി ബൗൾ ചെയ്യൂ എന്ന ആക്ഷനാണ് ധോണി കാട്ടിയത്. ശ്രീലങ്കൻ താരത്തെ കണ്ടെത്തിയതും ചെന്നൈ ടീമിലെത്തിച്ചതും അന്ന് നായകനായിരുന്ന ധോണിയായിരുന്നു.കഴിഞ്ഞ സീസണിൽ ചെന്നൈയ്‌ക്കായി മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചു. അതേസമയം ഗുജറാത്തിനെതിരെയുള്ള മത്സരം അനായാസമായി ചെന്നൈ ജയിച്ചിരുന്നു.
Pathirana Taking Blessings from MS Dhoni Before Bowling is So Wholesome!! 🥹💛 pic.twitter.com/xPVFkOrsf4
— DIPTI MSDIAN (@Diptiranjan_7) March 27, 2024
“>