കാസർകോട്: 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കാസർകോട് രാജപുരത്താണ് സംഭവം. രാജപുരം മാലക്കല്ല് സ്വദേശി സനീഷ് സൈമൺ (37) ആണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ വീടിന് മുൻവശം നിർത്തിയിട്ടിരുന്ന പ്രതിയുടെ കാറിലും ബൈക്കിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. തുടർന്ന് പ്രതിയുടെ വീടിന് സമീപത്തെത്തിയ ഉദ്യോഗസ്ഥർ വീട് വളയുകയും സനീഷിനെ പിടികൂടുകയുമായിരുന്നു.