ആടുജീവിതം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. നിരവധി പേരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവെക്കുമെന്നാണ് കുറിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭിലാഷ് പിള്ള പ്രശംസ അറിയിച്ചത്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ആടുജീവിതം. നജീബ് ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത യാതനകളെക്കുറിച്ചാണ് സിനിമയിലും പറയുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതത്തെ വിലയിരുത്തുന്നത്. ലോകത്തോര നിലവാരമുള്ള സിനിമയായും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. അമല പോളാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.