ഐപിഎല്ലിൽ ആരാധകർ ഏറെ കാത്തിരുന്ന ആവേശപോരാട്ടമാണ് ബെംഗളൂരു- കൊൽക്കത്ത മത്സരം. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ആർസിബി മത്സരത്തിനിടെ ലഖ്‌നൗ പരിശീലകനായിരുന്ന ഗംഭീറുമായി വിരാട് കോലി നേർക്കുനേർ കൊമ്പുകോർത്തത് ആരാധകർ ഇനിയും മറന്നിട്ടുണ്ടാവില്ല. വാക്കേറ്റമായതോടെ സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഈ സീസണിൽ ലഖ്‌നൗ വിട്ട ഗൗതം ഗംഭീർ കൊൽക്കത്തയുടെ മെന്ററാണ്. ഇന്നത്തെ മത്സരത്തിൽ ഗംഭീറും കോലിയും ഒന്നിച്ചുള്ള രംഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ.
കഴിഞ്ഞ വർഷത്തെ കൊമ്പുകോർക്കലിന് ശേഷം ഗംഭീറും കോലിയും പരസ്പരം നേരിൽ കാണുന്നത് ഇന്നാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ രംഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലെ 16-ാം ഓവർ പിന്നിട്ടപ്പോൾ ടൈംഔട്ട് വിളിച്ചിരുന്നു. ഈ സമയത്ത് ഇരുവരും കെട്ടിപ്പിടിക്കുന്നതും സംസാരിക്കുന്നതുമായ രംഗമാണ് ആരാധകർ ഏറ്റെടുത്തത്.
Things we love to see 😊
VK 🤝 GG
Follow the Match ▶️https://t.co/CJLmcs7aNa#TATAIPL | #RCBvKKR pic.twitter.com/jAOCLDslsZ
— IndianPremierLeague (@IPL) March 29, 2024
“>
കോലിയും സഹതാരവും ഇടവേളയിൽ വെള്ളം കുടിക്കുകയായിരുന്നു. ഇതിനിടയിലേക്ക് വന്ന ഗംഭീർ കോലിയെ കെട്ടിപ്പിടിക്കുകയായിരുന്നു. കോലിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയും കാണാമായിരുന്നു. വിരാട് കോലിയെയും ഗൗതം ഗംഭീറിനെയും ഇങ്ങനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് കമന്ററി ബോക്‌സിലിരുന്ന് രവി ശാസ്ത്രിയും പറഞ്ഞു.