എറണാകുളം: കാക്കനാട് ജയിലിനുള്ളിൽ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തൊമ്പതുകാരനായ പ്രതിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി കമ്പംമെട്ട് സ്വദേശി നവീൻ ആണ് മരിച്ചത്.
കമ്പംമെട്ട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ, ബലാത്സംഗ കേസിലെ പ്രതിയാണ് നവീൻ. ഇന്ന് ഉച്ചയോടെയാണ് യുവാവിനെ ജയിലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.