മുംബൈ: മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 10.68 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 6.30 കോടി വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവള അധികൃതരും മുംബൈ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.
10.68 കിലോ സ്വർണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും വിദേശപണവും പിടിച്ചെടുത്തു. ഹാൻഡ് ബാഗ്, ചെക്ക് ഇൻ ബാഗ്, എന്നിവയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇത് കൂടാതെ വസ്ത്രത്തിനുള്ളിലും ശരീരത്തിലും മലദ്വാരത്തിനുള്ളിലുമെല്ലാം ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ 5.36 കോടിയുടെ വിദേശ കറൻസി, 3.75 കോടിയുടെ വജ്രം, 1.49 കോടിയുടെ സ്വർണം എന്നിവയും പിടിച്ചെടുത്തിരുന്നു.