നിരവധി പ്രേക്ഷകരുള്ള യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിംഗ് ചാനൽ. തെന്നിന്ത്യയിൽ നിന്ന് ഡയമണ്ട് പ്ലേ ബട്ടൻ സ്വന്തമാക്കിയ ആദ്യ ചാനൽ കൂടിയാണ് ഇത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഇവരുടെ അവതരണം തന്നെയാണ് ഇത്രയധികം ആരാധകരെ സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചത്. പാചക വീഡിയോകൾ ആണ് ഈ ചാനലിലൂടെ അവതരിപ്പിക്കുന്നത്.
വില്ലേജ് കുക്കിംഗ് ചാനലിന്റെ ആരാധകരാണെന്ന് അറിയിച്ച് നിരവധി താരങ്ങൾ നേരത്തെ രംഗത്തിയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു സൂപ്പർതാരം കൂടി എത്തിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് ചാനലിനോടുള്ള ഇഷ്ടം പങ്കുവച്ച് എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മകളിൽ നിന്നാണ് ഈ ചാനലിനെ പറ്റി അറിഞ്ഞത്. ഒരു മീറ്റിംഗിനിടെയാണ് ഞാൻ ആദ്യമായി ഈ ചാനലിലെ വീഡിയോ കാണുന്നത്. ‘ എല്ലോരും വാങ്കോ, ആൾവെയ്‌സ് വെൽക്കംസ് യു’ എന്ന അവരുടെ സ്വാഗത വാചകമാണ് എന്നെ ഏറെ ആകർഷിച്ചത്. പിന്നീട് ഞാൻ മീറ്റിംഗിൽ ശ്രദ്ധിച്ചതേ ഇല്ല. ഞാൻ വീഡിയോ കണ്ടിരിക്കുന്നത് കണ്ട ടീം അംഗങ്ങൾ കരുതിയത് മീറ്റിംഗ് വിവരങ്ങൾ ഞാൻ ഫോണിൽ കുറിക്കുകയാണെന്നാണ്. എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകൾ.
ചിരഞ്ജീവിയുടെ വാക്കുകൾക്ക് നന്ദി അറിയിച്ച് ചാനലിന്റെ അഡ്മിനും രംഗത്തെത്തിയിരുന്നു. രണ്ടരക്കോടി സബ്‌സ്‌ക്രൈബേഴ്‌സാണ് വില്ലേജ് കുക്കിംഗ് ചാനലിനുള്ളത്.















