കാസർകോട്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ബാലകൃഷ്ണനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും ലൗഡ് സ്പീക്കർ ഉപയോഗിച്ചതിനും വാണിജ്യ വാഹനങ്ങളിൽ ഫ്ലാഗ്, സ്റ്റിക്കർ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സബ് കളക്ടറും മാതൃകാ പെരുമാറ്റചട്ടം നോഡൽ ഓഫീസറുമായ സൂഫിയാൻ അഹമ്മദാണ് നോട്ടീസ് കൈമാറിയത്. രണ്ട് ദിവസത്തിനകം കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.