തൃശൂർ: ടിക്കറ്റ് ചോദിച്ചതിന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കും.
പ്രതി രജനീകാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി തള്ളിയിട്ടെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഐപിസി 302- കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി എഴ് മണിയോടെയാണ് എറണാകുളം-പട്ന എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി രജനികാന്ത് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടത്. പാളത്തിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറുകയായിരുന്നു.















