ന്യൂഡൽഹി : പതിനാല് മാസം പ്രായമുള്ള കൊച്ചുമകൾ കാവേരിയ്‌ക്കൊപ്പമുള്ള നിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ച് ഗൗതം അദാനി . മകൻ കരൺ അദാനിയുടെയും ഭാര്യ പാരിത്ഥിയുടെയും മകളാണ് കാവേരി.
“ഈ കണ്ണുകളുടെ തിളക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിലെ എല്ലാ സമ്പത്തും മങ്ങുന്നു”എന്നാണ് അദാനി ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുള്ള കുറിപ്പ്. ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ വെച്ചാണ് അദാനിയുടെ കൊച്ചുമകളുടെയും ചിത്രം പകർത്തിയിട്ടുള്ളത്. തന്റെ ജീവിതത്തിൽ ഏറ്റവും അധികം സമ്മർദ്ദം കുറക്കുന്നത് കൊച്ചുമോളോടൊപ്പമുള്ള സമയമാണെന്നും അദ്ദേഹം കുറിച്ചു. അദാനിയുടെ ഭാര്യയേയും കാവേരിയുടെ മാതാപിതാക്കളെയും ഫോട്ടോയിൽ പശ്ചാത്തലത്തിൽ കാണാം.
“എന്റെ കൊച്ചുമകളോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ ഏറ്റവും വലിയ സമ്മർദ്ദം ഒഴിവാക്കുന്നവത് ഇതാണ്. എനിക്ക് രണ്ട് ലോകങ്ങളേയുള്ളൂ – ജോലിയും കുടുംബവും, എന്നെ സംബന്ധിച്ചിടത്തോളം കുടുംബം ഒരു വലിയ ശക്തിയാണ്,” അദ്ദേഹം പറഞ്ഞു.















