സൂര്യകുമാർ യാദവ് എന്നെത്തും? നിർണായക വിവരം പുറത്ത്; മുംബൈ ഇന്ത്യൻസിന് സന്തോഷിക്കാം!
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂര്യകുമാർ യാദവ് എന്നെത്തും? നിർണായക വിവരം പുറത്ത്; മുംബൈ ഇന്ത്യൻസിന് സന്തോഷിക്കാം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 12:25 am IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന് സന്തോഷ വാർത്ത. സൂര്യകുമാർ യാദവ് കളിക്കളത്തിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സ് ഹെർണിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന സൂര്യകുമാർ ഫിറ്റ്‌നസ് പൂർണ്ണമായും വീണ്ടെടുത്തതായി ദേശീയ ക്രിക്കറ്റ് അക്കാദമി അറിയിച്ചു.  ഞായറാഴ്ച വാങ്കഡെയിൽ ഡൽഹിക്കെതിരായി നടക്കുന്ന മത്സരത്തിൽ സൂര്യകുമാർ കളിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

”സൂര്യകുമാർ യാദവ് തന്റെ ഫിറ്റ്‌നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇതിനോടകം തന്നെ അവൻ കുറച്ച് പരിശീലന മത്സരങ്ങൾ കളിക്കുകയുണ്ടായി. മത്സരങ്ങളിൽ വളരെ മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം സൂര്യയ്‌ക്ക് ഇപ്പോൾ ചേരാൻ സാധിക്കും. സൂര്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തുന്ന സമയത്ത് അവൻ 100% ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നും, എല്ലാ മത്സരങ്ങളും കളിക്കാൻ തയ്യാറായിരിക്കണമെന്നും ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. ഐപിഎല്ലിന് മുൻപ് നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിൽ 100% മികവ് പുലർത്താൻ സൂര്യയ്‌ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ബാറ്റ് ചെയ്യുന്ന സമയത്ത് സൂര്യയ്‌ക്ക് ഏതെങ്കിലും തരത്തിൽ വേദനയുണ്ടോ എന്നറിയാനായി ഇത്രനാളും കാത്തിരിക്കേണ്ടി വന്നത്.”- ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

എൻസിഎയിൽ നിന്ന് ആർടിപി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള പതിവ് ടെസ്റ്റുകൾ ഒഴികെ ബാക്കിയെല്ലാം സൂര്യ പാസായി. വ്യാഴാഴ്ച ഒരു ടെസ്റ്റ് കൂടി നടത്താനുണ്ട്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനകൾക്ക് ശേഷമാണ് സൂര്യ ജർമ്മനിയിലേക്ക് പോയത്. ഹെർണിയയെ തുടർന്ന് മ്യൂണിച്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

Tags: mumbai indianssurya kumar yadavnca
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies