ആർ.സി.ബിയെ പരിഹസിക്കുന്നൊരു ഹിന്ദി പോസ്റ്റ് പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. താരം ഇത് അർത്ഥം അറിയാതെയാണ് ഇൻസ്റ്റയിൽ പങ്കുവച്ചതെന്നാണ് വിവരം. മത്സര ശേഷം സംസാരിക്കുന്ന തന്റെ ചിത്രം പതിച്ചൊരു പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം സ്റ്റോറിയായി പങ്കുവച്ചിരുന്നത്.
‘എനിക്ക് ആർ.സി.ബിക്ക് എതിരെ സ്കോർ ചെയ്യാൻ വളരെ ഇഷ്ടമാണ്. കാരണം അവരുടെ ബൗളിംഗ് നിര വളരെ ദുർബലമാണ്”–ഇതാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. എന്നാൽ മത്സര ശേഷം താരം ഇത്തരം കമന്റുകളൊന്നും പറഞ്ഞിരുന്നില്ല. 47 റൺസാണ് ആർ.സി.ബിക്കെതിരെ നരെയ്ൻ നേടിയത്.
കൊൽക്കത്തയ്‌ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന വിൻഡീസ് ഓൾറൗണ്ടർ ഈ സീസണിൽ മിന്നും ഫോമിലാണ് ഡൽഹിക്കെതിരെ 39 പന്തിൽ 85 റൺസ് നേടിയ താരം. ഇന്നലെ കുറിച്ചത് ഐപിഎല്ലിലെ ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. ടീമിനായി ബാറ്റ് ചെയ്യുന്നത് താൻ വളരെ അധികം ആസ്വദിക്കുന്നുണ്ടെന്നാണ് താരം മത്സര ശേഷം പറഞ്ഞത്.
Insta story of Sunil Narine 📸.
He loves to smash RCB 😭. pic.twitter.com/TNnbXvF6ta
— Vishal. (@SPORTYVISHAL) April 3, 2024
“>















