കണങ്കാലിലെ കാലിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിൽ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചു. കിടപ്പിലായിരുന്ന താരം ഇപ്പോൾ ക്രച്ചസിന്റെ (ഊന്നുവടി)സഹയായത്തോടെ എഴുന്നേറ്റ് നടക്കുന്നുണ്ട്.
ലോകകപ്പിന് ശേഷം ഇതുവരെ കളത്തിലേക്ക് മടക്കാത്ത താരത്തിന് ഐപിഎല്ലും നഷ്ടമായിരുന്നു. ഗുജറാത്തിന്റെ പേസർക്ക് ടി20 ലോകകപ്പും നഷ്ടമാകുമെന്നും ഉറപ്പായിരുന്നു. മാസങ്ങളായി കളത്തിന് പുറത്തിരിക്കുന്ന താരം ഇപ്പോൾ നടന്നു തുടങ്ങിയതിന്റെ ചിത്രമാണ് പങ്കുവച്ചത്.
‘തിരികെ ട്രാക്കിലേക്ക്..വിജയത്തിനായി ആർത്തിയോടെ കാത്തിരിക്കുന്നു. അതിനുള്ള വഴി ദുഷ്കരമാണെങ്കിലും ലക്ഷ്യ സ്ഥാനം അത്രയും വിലമതിക്കുന്നതാണ്”—എന്നാണ് ഷമി എക്സിൽ കുറിച്ചത്. ക്രച്ചസിന്റെ സഹായത്തോടെ നിൽക്കുന്നൊരു ചിത്രവു പങ്കുവച്ചിട്ടുണ്ട്. ഷമി ഇനി ഈ വർഷം അവസാനത്തോടെ ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയോടെയാകും കളത്തിലേക്ക് തിരികെയെത്തുക.
Back on track and hungry for success. The road may be tough, but the destination is worth it.
#NeverGiveUp #shami #mdshami #mdshami11 #recovery pic.twitter.com/1KZmU6gJxB
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) April 7, 2024
“>