ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടുകയാണ്. -ആരാധകരുടെ ശ്രദ്ധ കേന്ദ്രങ്ങൾ ധോണിയും ഗംഭീറുമാണ്.
ചെന്നൈക്ക് വേണ്ടി ധോണിയും കെകെആറിന് വേണ്ടി ഗംഭീറും എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ വ്യത്യസ്ത റോളുകളിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മുൻ കൊൽക്കത്ത ക്യാപ്റ്റനായ ഗംഭീർ നിലവിൽ ടീമിന്റെ മെന്ററാണ്. ധോണിയാകാട്ടെ സിഎസ്‌കെ താരവും. അതേസമയം, ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പ്രശംസ.
മൂന്ന് ഐസിസി കിരീടങ്ങൾ നേടിയ വ്യക്തിയാണ് എം.എസ് ധോണി. മറ്റൊരാൾക്കും ഇതിന് സാധിക്കുമെന്ന് കരുതുന്നില്ല. വിദേശത്ത് പരമ്പര നേടാൻ ആർക്കും സാധിക്കും. എന്നാൽ ഐസിസി കിരീടം നേടുക അത്ര എളുപ്പമല്ല. തീർച്ചയായും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണി. സാങ്കേതിക മികവുള്ള താരമാണ് അദ്ദേഹം. സ്പിന്നർമാരെ എങ്ങനെ നേരിടാമെന്ന് ധോണിക്കറിയാം. ബൗളർമാരെ എങ്ങനെ ഉപയോഗിക്കണമെന്നും ഫീൾഡ് അതിനനുസരിച്ച് പ്ലെയ്‌സ് ചെയ്യുന്നതിനും ധോണിക്ക് വലിയ മികവുണ്ട്. അവസാന നിമിഷം വരെ അടിയറവ് പറയാൻ ധോണി തയാറാവില്ല. മത്സരത്തിന്റെ ഗതി തിരിക്കാൻ കെൽപ്പുള്ള താരമാണ് ധോണി. അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണമെങ്കിൽ പോലും ധോണിയെ വിശ്വസിക്കാം. മത്സരം മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനും ധോണി മിടുക്കനാണ്. – ഗംഭീർ പറഞ്ഞു.
Respect among peers! 🤝
Gautam Gambhir acknowledges Dhoni’s strategic brilliance and shares his determination to secure victory when facing him and CSK 💪#Cricket #CricketUpdates #GautamGambhir #IPL2024 #MSDhoni #IPL #CSK #CSKvsKKR #ICC #Dhoni #SportsTadkaa pic.twitter.com/7WbGvNgBgb
— Sports Tadkaa (@sportstadkaa) April 8, 2024
“>