ബെംഗളൂരു: ആഢംബര ഹോട്ടലിന്റെ 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ 28-കാരന്റെ മൃതദേഹം ചിതറിയെന്ന് റിപ്പോർട്ടുകൾ. റിനൈസൻസ് ഹോട്ടലിലാണ് യുവാവ് ജീവനൊടുക്കിയത്. ഷരൺ എന്ന 28-കാരനാണ് ദാരുമാണ് മരിച്ചത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ഏപ്രിൽ ആറിനാണ് യുവാവ് ഹോട്ടലിൽ മുറിയെടുത്തത്.
ഇയാൾ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ബാൽക്കണിയിൽ ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്ന് മറ്റുള്ള താമസക്കാരെ ഉദ്ദരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാടുന്നതിന് തൊട്ടു മുൻപ് 19-ാം നിലയിൽ ബാൽക്കണിയിൽ ഇരിക്കുന്നത് കണ്ട ദൃക്സാക്ഷികളുമുണ്ട്.
വിവരം അറിഞ്ഞ പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.