തൃശൂർ: കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണ് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. നമ്മുടെ പെൺകുട്ടികൾക്ക് ബോധവത്കരണം ആവശ്യമാണെന്നും പദ്മജ ജനം ടിവിയോട് പറഞ്ഞു.
ലൗ ജിഹാദിൽ പെട്ടുപോയ കൗമാര പ്രായക്കാരായ നിരവധി കുട്ടികൾ, ഡോക്ടറായ ഭർത്താവിനെ കാണാനെത്തുന്നുണ്ടെന്ന് പദ്മജ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങൾ ഇത്തരം സംഭവങ്ങൾ കാരണം മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിഞ്ഞതാണ്. ബോധവത്കരണത്തിനായുള്ള ചിത്രത്തെ എന്തിന് ഭയപ്പെടണമെന്നും പദ്മജ ചോദിച്ചു.ദൂരദർശനും ക്രൈസ്തവ സഭകളും സിനിമ പ്രദർശിപ്പിക്കുമ്പോൾ എതിർക്കുന്നത് വോട്ട് ബാങ്കിനെ ഭയമുള്ള രാഷ്‌ട്രീയക്കാരാണെന്നും പദ്മജ കൂട്ടിച്ചേർത്തു.
ഇടുക്കി രൂപത കൗമാരക്കാരായ കുട്ടികൾക്ക് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് പിന്നാലെ ഇടത്-വലത് മുന്നണികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരു മുന്നണികളും നടത്തിയ നീക്കം പാളിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കാൻ തീരുമാനം എടുത്തു.