നെടുമ്പാശേരി ; ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി . നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു . 2019-ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും വിനുവാണ് .ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.