ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ വൈകിട്ടായിരുന്നു ദാരുണ സംഭവം നടന്നത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു.
” ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലുണ്ടായ ബസ് അപകടം അതിദാരുണമാണ്. അപകടത്തിൽ 12 പേർ മരിച്ചു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”- അമിത് ഷാ എക്‌സിൽ കുറിച്ചു.
40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് കുംഹരി പ്രദേശത്തെത്തിയപ്പോൾ 50 താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു.















