ശ്രീനഗർ: അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന. കശ്മീരിലെ പുൽവാമയിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടൽ നടക്കുന്നത്. സുരക്ഷാ സേന സംഘത്തിലെ ഒരു ഭീകരനെ വധിച്ചെന്നും മൃതദേഹത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പുൽവാമ ജില്ലയിലെ അർഷിപോറ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. പ്രത്യാക്രമണത്തിൽ ഭീകരരിൽ ഒരാളെ വധിച്ചെന്ന് പോലീസ് പറയുന്നു. എന്നാൽ മൃതദേഹം കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറയുന്നു. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്.