ഗുജറാത്തിനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാൻ നായകന് അടുത്ത പണി. കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രുപയാണ് മാച്ച് റഫറി പിഴയിട്ടത്. ജയ്പൂരിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന പന്തിലാണ് ഗുജറാത്തിനോട് തോൽവി വഴങ്ങിയത്. തുടർച്ചയായ നാലു മത്സരങ്ങൾക്ക് ശേഷമുളള ആദ്യ തോൽവിയായിരുന്നു ഇത്.
197 റൺസിന്റെ വിജലയക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഒരു ഘട്ടം തോൽവി മുന്നിൽ കണ്ടിരുന്നെങ്കിലും റാഷിദ് ഖാൻ- രാഹുൽ തെവാട്ടിയ സഖ്യം അവസാന ഓവറുകളിൽ നടത്തിയ പ്രത്യാക്രമണമാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കിയത്. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്നലെ അവസാന ഓവറിലും രാജസ്ഥാന് പണി കിട്ടിയിരുന്നു.
അവസാന ഓവറിൽ നാലുപേരെ മാത്രമെ ബൗണ്ടറിയിൽ ഫീൾഡ് ചെയ്യാൻ അനുവദിച്ചുള്ളു. ഇതിന് പിന്നാലെയാണ് പിഴ ശിക്ഷ. തെറ്റ് ആവർത്തിച്ചാൽ പിഴ വീണ്ടും കൂടും. വീണ്ടും ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്കുമുണ്ടാകും.നേരത്തെ സഞ്ജു-റിയാൻ പരാഗ് സഖ്യത്തിന്റെ മികച്ച പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.
𝘾𝙧𝙞𝙨𝙞𝙨 𝙈𝙖𝙣 delivered yet again 😎
🎥 Relive the thrilling end to a thrilling @gujarat_titans win!
Recap the match on @starsportsindia & @Jiocinema 💻 📱#TATAIPL | #RRvGT pic.twitter.com/eXDDvpToZ0
— IndianPremierLeague (@IPL) April 10, 2024
“>















